18-April-2023 -
By. Business Desk
തൃശ്ശൂര്‍ : ദക്ഷിണേന്ത്യയിലെ പ്രമുഖ വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോം നൂറ് കോടിയില്‍ പരം രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇപ്പോഴുള്ള പാര്‍ക്കിന്റെ തുടര്‍ച്ചയായി 15 ഏക്കര്‍ സ്ഥലത്ത് വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത കരിബിയന്‍ ബേ അക്വാ പ്ലേസ്റ്റേഷന്‍, ബൂമറാംഗ്, അക്വാലൂപ്പ്, കാമികസി, എന്നീ നാല് പുതിയ ഹൈത്രില്ലിങ് വാട്ടര്‍ റൈഡുകളാണ് അവതരിപ്പിക്കുന്നത്. കൂടാതെ വരുന്ന ഓഗസ്റ്റില്‍ പുതിയ അഞ്ചു റൈഡുകളും, ഡിസംബറില്‍ അത്യാകര്‍ഷകമായ കേബിള്‍ കാര്‍ പ്രൊജക്ടും, ഫോറസ്റ്റ് വില്ലേജും സില്‍വര്‍ സ്റ്റോമിന്റെ ഭാഗമാകും. ബ്രിട്ടീഷ് ബംഗ്ലോ റിസോര്‍ട്ട്, കണ്വന്ഷന് സെന്റര്‍ തുടങ്ങിയവയുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. പുതിയ റൈഡുകളുടെയും വികസന പദ്ധതികളുടെയും ഉദ്ഘാടനം ഈ മാസം 23ന് വൈകിട്ട് 7ന് നിയമ,വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുമെന്ന് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സില്‍വര്‍ സ്റ്റോം മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ പറഞ്ഞു.
ടൂറിസം മാപ്പില്‍ ദക്ഷിണേന്ത്യയിലെ മികച്ച ഫണ്‍ ഡെസ്റ്റിനേഷന്‍ ആയി അറിയപ്പെടുന്ന സില്‍വര്‍ സ്്റ്റോമില് കഴിഞ്ഞ 23 വര്‍ഷമായി ഒരു കോടിയില്‍ പരം ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ച മലയാളികളുടെ ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും അവസാന വാക്കായി മാറിയ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് വികസനത്തിന്റെയും സര്‍ഗാത്മകതയുടെയും പുതിയ പാതയിലേയ്ക്ക് കടക്കുകയാണെന്നും ഷാലിമാര്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാതാരം നിരഞ്ജന അനൂപ്, ബിഗ്ബോസ് താരങ്ങളായ റംസാന് മുഹമ്മദ്, ദില്‍ഷ പ്രസന്നന്, ഇന്ത്യന്‍ ഐഡല്‍ ഫെയിം വൈഷ്ണവ് ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 500 പേര്‍ക്ക് ആസ്വദിക്കാവുന്നവിധം 12000 സ്ക്വയര്‍ ഫീറ്റില്‍ തയ്യാറാക്കിയിട്ടുള്ള പ്ലേസ്റ്റേഷനാണ് കരിബിയന്‍ ബേ അക്വാ പ്ലേസ്റ്റേഷന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപേലെ ഇത് ഉപയോഗിക്കാന്‍ സാധിക്കും.
വളരെ വ്യത്യസ്തമായ ആധുനിക ഡിസൈനില്‍ ഒരുക്കിയിരിക്കുന്ന ത്രില്ലിംഗ് റൈഡാണ് ബൂമറാങ്ങ്. റോക്കറ്റ് കപ്പ് സ്ലൈഡിംഗ് റൈഡായ അക്വാലൂപ് സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും. അത്യന്തം ത്രസിപ്പിക്കുന്ന വാട്ടര്‍ സ്ലൈഡിംഗ് റൈഡാണ് കാമിക്വാസി. എല്ലാ സുരക്ഷാ സംവിധാനങ്ങളും വളരെ കൃത്യതയോടെ പാലിക്കുന്ന പാര്‍ക്കില്‍ നിലവില്‍ പുതിയ റൈഡുകള്‍ക്ക് പുറമെ ഇരുപത്തഞ്ചില്‍ പരം അമ്യൂസ്മെന്റ് റൈഡുകളും ഇരുപത്തഞ്ചോളം വാട്ടര്‍ റൈഡുകളും ഉണ്ട്. കാശ്മീര്‍, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലേതു പോലെ മഞ്ഞുമഴ പെയ്യുന്ന സ്നോസ്റ്റോമില്‍ മൈനസ് 10 ഡിഗ്രി വരെയാണ് തണുപ്പ്. booking@silverstorm.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. കൂടാതെ പാര്‍ക്കിനുളളില്‍ തന്നെ ഫോര്‍ സ്റ്റാര്‍ നിലവാരത്തിലുള്ള സില്‍വര്‍ സ്റ്റോം റിസോര്‍ട്ടും പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി : 8304894460. 9447603344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.